Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Roofs

Kollam

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ എ​ല്ലാ പ്ലാ​റ്റ്‌​ഫോ​മി​ലും പു​തി​യ മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കും

കൊ​ല്ലം: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ല​വി​ലു​ള്ള മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി മാ​റ്റി ആ​ക​ര്‍​ഷ​ക​മാ​യ പു​തി​യ മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കും. നി​ല​വി​ല്‍ 5735 ച​തു​ര​ശ്ര മീ​റ്റ​റാ​ണ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ മേ​ല്‍​ക്കൂ​ര. അ​വ​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​മാ​ണ് വി​ഭാ​വ​ന ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ലാ​യി ഏ​റ്റെ​ടു​ത്ത​ത് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലും പു​തി​യ മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

പു​നഃ​ക്ര​മീ​ക​രി​ച്ച പ്ര​കാ​രം 16296 ച​തു​ര​ശ്ര മീ​റ്റ​ര്‍ മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കും. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ 16296 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ നി​ല​ത്ത് ഗ്രാ​നൈ​റ്റ് പാ​കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യ​ത്.

നി​ല​വി​ല്‍ സൗ​ത്ത് ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട​ത്തി​ന് 3732 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യാ​ണു​ള്ള​ത്. പ​ക​രം 24433 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കും. സൗ​ത്ത് ടെ​ര്‍​മി​ന​ലി​ല്‍ 255 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും 185 കാ​റു​ക​ള്‍​ക്കും പാ​ര്‍​ക്ക് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. നോ​ര്‍​ത്ത് ടെ​ര്‍​മി​ന​ലി​ല്‍ 890 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും 190 കാ​റു​ക​ളും പാ​ര്‍​ക്ക് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.

സ്റ്റേ​ഷ​നു​ള്ളി​ല്‍ മാ​ത്രം 76 സി​സി​ടി​വി കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കും. നി​ല​വി​ല്‍ ഇ​രു​പ​തി​ല്‍ താ​ഴെ കാ​മ​റ​ക​ളാ​ണു​ള്ള​ത്. ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ജ​ല വി​നി​യോ​ഗം രൂ​പ​ക​ല്‍​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ജ​ല​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യ്ക്ക് സം​വി​ധാ​നം ഒ​രു​ക്കും. നി​ല​വി​ല്‍ ര​ണ്ടു ലി​ഫ്റ്റും ര​ണ്ട് എ​സ്‌​ക​ലേ​റ്റ​റു​മു​ള്ള സ്റ്റേ​ഷ​നി​ല്‍ 21 ലി​ഫ്റ്റു​ക​ളും 12 എ​സ്‌​ക​ലേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ ബി​ല്‍​ഡിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം (ബി​എം​എ​സ്) കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​മു​ണ്ടാ​കും. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ കം​പ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​യ​ന്ത്രി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ബി​എം​എ​സ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം 2027 ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​യ്ക്കാ​തെ​യു​ള്ള നി​ര്‍​മാ​ണം ആ​യ​തു​കൊ​ണ്ടാ​ണ് കാ​ല​താ​മ​സം വ​രു​ന്ന​തെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ച​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

36 മീ​റ്റ​ര്‍ വീ​തി​യും 130 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള എ​യ​ര്‍ കോ​ണ്‍​കോ​ഴ്‌​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള സ്ട്ര​ക്ച​ര്‍ ഈ ​ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് റെ​യി​ല്‍​വേ നി​ര്‍​മാ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

ര​ണ്ടാം ടെ​ര്‍​മി​ന​ലി​ല്‍ (ചി​ന്ന​ക്ക​ട ഭാ​ഗം) നി​ന്നാ​ണ് കോ​ണ്‍​കോ​ഴ്‌​സ് തു​ട​ങ്ങു​ന്ന​ത്. ഇ​വി​ടെ ര​ണ്ട് ലി​ഫ്റ്റു​ക​ളും ര​ണ്ട് എ​സ്‌​ക​ലേ​റ്റ​റു​ക​ളു​മു​ണ്ട്. അ​തി​ല്‍​കൂ​ടി മു​ക​ളി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് എ​യ​ര്‍ കോ​ണ്‍​കോ​ഴ്‌​സ്. ഭ​ക്ഷ​ണ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും.

എ​യ​ര്‍​കോ​ണ്‍​കോ​ഴ്‌​സി​ന്റെ സ്ട്ര​ക്ച​റി​നു​ള്ള കൂ​റ്റ​ന്‍ ഇ​രു​മ്പ് ഗ​ര്‍​ഡ​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ രാ​ത്രി 10.30ന് ​ശേ​ഷം നാ​ല് മ​ണി​ക്കൂ​ര്‍ വ​രെ​യാ​ണ് ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര രാ​ത്രി​യാ​ത്ര​ക്കാ​രെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഗ്യാ​ങ് റൂം, ​എ​സ്എ​സ്‌​സി വ​ര്‍​ക്ക് ബി​ല്‍​ഡിം​ഗ്, സ​ര്‍​വീ​സ് ബി​ല്‍​ഡിം​ഗ്, പാ​ര്‍​ക്കിം​ഗ്, പാ​ഴ്‌​സ​ല്‍ ബി​ല്‍​ഡിം​ഗ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഡി​വി​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം ന​വം​ബ​ര്‍ ഒ​ന്നി​ന് മു​ന്‍​പ് പൂ​ര്‍​ത്തി​യാ​കും.

Latest News

Corehub Up